വ്യാവസായിക ഉത്പാദനത്തിൽ പുരോഗതി, ജനുവരിയിൽ ഐഐപി വളർച്ച 5.2 ശതമാനം

2022 ഡിസംബറിൽ വ്യാവസായിക ഉത്പാദനം 4.7 ശതമാനമായിരുന്നു.എന്നാൽ ജനുവരിയിൽ ഇത് നേരിയ തോതിൽ വർധിച്ച് 5.2 ശതമാനമായി.

Update: 2023-03-11 06:00 GMT

ജനുവരിയിൽ വ്യാവസായിക ഉത്പാദന സൂചിക (ഐഐപി) നേരിയ തോതിൽ വർധിച്ച് 5.2 ശതമാനമായി. 2022 ഡിസംബറിൽ 4.7 ശതമാനമായിരുന്നു. വാർഷികാടിസ്ഥാനത്തിലും വളർച്ച തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഐഐപി 2 ശതമാനമായിരുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട ഐഐപി ഡാറ്റ പ്രകാരം , നിർമ്മാണ മേഖലയിലെ വളർച്ച ജനുവരിയിൽ 3.7 ശതമാനമായി. മുൻവർഷം ഇതേ കാലയളവിൽ ഇത് 1.9 ശതമാനമായിരുന്നു.

ഖനന ഉത്പാദനം കഴിഞ്ഞ വർഷം ജനുവരിയിൽ 2.2 ശതമാനമായിരുന്നപ്പോൾ ഇത്തവണ 8.8 ശതമാനമായി ഉയർന്നു.

വൈദ്യുതി ഉത്പാദനം ജനുവരി മാസത്തിൽ 12.7 ശതമാനമായി.

ഊർജം, ഖനനം, നിർമാണ മേഖലകൾ എന്നിവയെല്ലാമാണ് പ്രധാനമായും വ്യവസായ മേഖലയിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ ജിഡിപിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഈ മേഖലയിൽ 2023 ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ പ്രവർത്തന ക്ഷമതയിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

എഫ് എം സി ജി മേഖലയിൽ കഴിഞ്ഞ വർഷം സമാന കാലയളവിൽ 1.8 ശതമാനം രേഖപെടുത്തിയപ്പോൾ ഈ വർഷം ജനുവരിയിൽ 11 ശതമാനമായി.

ദീർഘ കാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങളുടെ വിഭാഗത്തിലെ ഉത്പാദനം ഇത്തവണ 7.5 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ 4.4 ശതമാനത്തിന്റെ കുറവാണു റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ദീർഘ കാലത്തേക്ക് ഉപയോയോഗിക്കാൻ കഴിയാത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലെ ഉത്പാദനം 6.2 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇത് 3.1 ശതമാനമായിരുന്നു.

ഇൻഫ്രാസ്‌ട്രെച്ചർ മേഖലയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം 5.9 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി ഉയർന്നു.

പ്രഥമ ഉത്പന്നങ്ങളുടെ ഉത്പാദനം ജനുവരിയോയിൽ 9.6 ശതമാനമായി.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പത്ത് മാസം പൂർത്തിയാകുമ്പോൾ ഐ ഐ പി യുടെ വളർച്ച 5.4 ശതമാനമാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 13.7 ശതമാനമായിരുന്നു.

Tags:    

Similar News