അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ധനസഹായം; ആര്‍ഇസി, ബാങ്ക് ഓഫ് ബറോഡ കരാര്‍

  • സാമ്പത്തിക വികസനം ലക്ഷ്യം
  • അടിസ്ഥാന സൗകര്യ മേഖലയില്‍ സംയുക്ത വായ്പകള്‍

Update: 2024-01-04 12:05 GMT

ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ് പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ഇസി ലിമിറ്റഡ് സംയുക്തമായി വായ്പ വാഗ്ദാനം ചെയ്യുന്നതിനായി ബാങ്ക് ഓഫ് ബറോഡയുമായി ഒരു പ്രാരംഭ കരാറില്‍ ഒപ്പുവച്ചു.

വിഭവങ്ങളും വൈദഗ്ധ്യവും ശേഖരിക്കുന്നതിലൂടെ, സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുന്നതും രാജ്യവ്യാപകമായി അവശ്യ സേവനങ്ങളുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുന്നതുമായ മികച്ച സംരംഭങ്ങള്‍ക്കായി രണ്ട് സ്ഥാപനങ്ങളും ശ്രമിക്കുന്നു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ് പദ്ധതികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനുള്ള സംയുക്ത വായ്പകള്‍ സുഗമമാക്കുന്നതിന് ബാങ്ക് ഓഫ് ബറോഡയുമായി ആര്‍ഇസി ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതായി പ്രസ്താവനയില്‍ പറയുന്നു.

ആര്‍ഇസി ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ വിവേക് കുമാര്‍ ദേവാംഗന്‍, ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ്, ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലളിത് ത്യാഗി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഊര്‍ജ്ജ മേഖലയിലെ ആര്‍ഇസിയുടെ വൈദഗ്ധ്യവും ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക വൈദഗ്ധ്യവും തമ്മിലുള്ള സമന്വയം ആണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്. സാമൂഹിക-സാമ്പത്തിക പുരോഗതിയെ മുന്നോട്ടു നയിക്കുന്ന പരിവര്‍ത്തന പദ്ധതികള്‍ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ഇസി എംഡി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News