ദുബായ് എയര്‍ഷോയില്‍ ഇസ്രയേല്‍ ആയുധ നിര്‍മാതാക്കളുടെ സ്റ്റാള്‍ ഒഴിഞ്ഞുകിടക്കുന്നു

ഇസ്രയേല്‍ ആയുധനിര്‍മാതാക്കളുടെ സ്റ്റാള്‍ ഒഴിഞ്ഞുകിടക്കാനുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമല്ല

Update: 2023-11-13 12:03 GMT

ദുബായ് എയര്‍ഷോയുടെ ഉദ്ഘാടന ദിനമായ ഇന്ന് (13 നവംബര്‍ 2023) ഇസ്രയേല്‍ ആയുധ നിര്‍മാതാക്കളായ ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിന്റെ എക്‌സിബിഷന്‍ സ്റ്റാള്‍ ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടത്.

റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസിന്റെയും പ്രദര്‍ശന സ്റ്റാള്‍ ഒഴിഞ്ഞു കിടന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന് വന്‍ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.

ഇസ്രയേല്‍ ആയുധനിര്‍മാതാക്കളുടെ സ്റ്റാള്‍ ഒഴിഞ്ഞുകിടക്കാനുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

യുഎഇ ആയുധ നിര്‍മാതാക്കളായ എഡ്ജിനു സമീപമായിരുന്നു ഇസ്രയേല്‍ ആയുധ കമ്പനിയുടെ സ്റ്റാള്‍.

ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിലേക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തണമെന്ന് അറബ്, മുസ്ലീം രാജ്യങ്ങള്‍ കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു.

Tags:    

Similar News