കൈറ്റ്‌സ് സീനിയര്‍ കെയര്‍ സെന്റര്‍ കൊച്ചിയില്‍

ആശുപത്രി വാസത്തിനു ശേഷമുള്ള ജെറിയാട്രിക് സേവനങ്ങള്‍ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു

Update: 2025-10-08 05:44 GMT

കൈറ്റ്‌സ് സീനിയര്‍ കെയറിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കുന്നു. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സി ഒ ഒ ഡോ. റീമ നാദിഗ്, ഗൈഡ് ഹോള്‍ഡിംഗ്‌സ് പാര്‍ട്ണര്‍ ഡോ. ടി. വിനയകുമാര്‍, അസറ്റ് ഹോംസ് എംഡി വി. സുനില്‍ കുമാര്‍,തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സിഇഒയുമായ രാജഗോപാല്‍ ജി എന്നിവര്‍ സമീപം.

മുതിര്‍ന്നവര്‍ക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങള്‍ ലഭ്യമാക്കുന്ന കൈറ്റ്‌സ് സീനിയര്‍ കെയറിന്റെ സ്‌പെഷ്യലൈസ്ഡ് വാര്‍ധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയര്‍ സെന്റര്‍) കൊച്ചിയില്‍ പ്രവത്തനം ആരംഭിച്ചു.ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ സഹ സ്ഥാപനമായ കൈറ്റ്‌സ് സീനിയര്‍ കെയര്‍ കൊച്ചി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു.

ജനസംഖ്യയുടെ 16.5 ശതമാനവും 60 വയസ്സിന് മുകളിലുള്ള കേരളംപോലുള്ളൊരു സംസ്ഥാനത്ത് ഇത്തരത്തിലുള്ളൊരു സ്ഥാപനം ആരംഭിക്കുന്നത് വാര്‍ധക്യത്തിലെത്തിയവര്‍ക്കുള്ള ശുശ്രുക്ഷകളുടെ ശേഷി വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നതില്‍ സംശയമില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട് സ്ഥിതി ചെയ്യുന്ന 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുന:രധിവാസം, പാലിയേറ്റീവ്, റെസ്‌പൈറ്റ് കെയര്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ്ണമായ ജെറിയാട്രിക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കൈറ്റ്‌സ് സീനിയര്‍ കെയര്‍ സെന്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

24x7 മെഡിക്കല്‍ & നഴ്‌സിംഗ് മേല്‍നോട്ടം, ഉയര്‍ന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകള്‍, വ്യക്തിഗത ചികിത്സാ പദ്ധതികള്‍, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ആയുര്‍വേദം, വെല്‍നസ് സപ്പോര്‍ട്ട്, പോഷകസമൃദ്ധ ഭക്ഷണം, സാമൂഹിക ഇടപഴകല്‍ എന്നിവ ഇവിടത്തെ താമസക്കാര്‍ക്ക് പ്രയോജനകരമാകമാകും.

ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍,ഫിസിയോതെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍, പരിശീലനം ലഭിച്ച പരിചരണം നല്‍കുന്നവര്‍ എന്നിവരുടെ ഒരു മള്‍ട്ടിഡിസിപ്ലിനറി ടീമാണ് കൈറ്റ്‌സ് കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

Tags:    

Similar News