കൊച്ചി മെട്രോ ശിവരാത്രി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

  • മാര്‍ച്ച് 9 ന് പുലര്‍ച്ചെ 4.30 മുതല്‍ സര്‍വീസ് ആരംഭിക്കും
  • ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്‌
  • ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരത്തില്‍ 25 സ്റ്റേഷനുകളാണുള്ളത്

Update: 2024-03-06 11:48 GMT

ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ മാര്‍ച്ച് 8,9 ദിവസങ്ങളില്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.

ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണിത്.

മാര്‍ച്ച് 8 ന് രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് നടത്തും.

മാര്‍ച്ച് 9 ന് പുലര്‍ച്ചെ 4.30 മുതല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും.

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് (മാര്‍ച്ച് 6) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചിരുന്നു. ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു.

1.35 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ളതാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരത്തില്‍ 25 സ്റ്റേഷനുകളാണുള്ളത്.

Tags:    

Similar News