ആഡംബര കാറിന് 46 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കി കൊച്ചി സ്വദേശി. KL 07 DG 0007 എന്ന നമ്പറാണ് ലംബോർഗിനി ഉറുസ് കാറിന് വേണ്ടി കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്‌ണൻ 46.24 ലക്ഷത്തിന് സ്വന്തമാക്കിയത്. എറണാകുളം ആർടിഒയുടെ കീഴിൽ നടന്ന ഏറ്റവും ഉയർന്ന ലേലങ്ങളിൽ ഒന്നാണിത്. ഇരുപത്തിഅയ്യായിരം രൂപയടച്ച് അഞ്ച് പേർ ഈ നമ്പറിനായി എത്തിയതോടെയാണ് ലേലം നടത്തിയത്.
കെ എൽ 7 ഡിജി 0001 എന്ന ഫാൻസി നമ്പറിന് വേണ്ടിയും ലേലം വിളി നടന്നിരുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തിന് പിറവം സ്വദേശി തോംസൺ ബാബുവാണ് ഈ നമ്പർ സ്വന്തമാക്കിയത്. ഫാൻസി നമ്പറിനായുള്ള ലേലം വിളിയിലൂടെ സർക്കാർ ഖജനാവിലേക്ക് ഒറ്റയടിക്ക് 71.24 ലക്ഷം രൂപയാണ് ലഭിച്ചത്.