മേയ് മാസം വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് വര്‍ധന

  • ഏതാനും ദിവസങ്ങള്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള കണക്ക് വിലയിരുത്തിയതിനു ശേഷം വൈദ്യുതി നിയന്ത്രണം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കും
  • 6 മാസമായി 9 പൈസയാണ് സര്‍ചാര്‍ജ്ജായി ഈടാക്കിയിരുന്നത്
  • താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗവും ഉയരുകയാണ്

Update: 2024-05-04 09:03 GMT

മേയ് മാസം വൈദ്യുതി ബില്ലില്‍ യൂണിറ്റിന് സര്‍ജാര്‍ജ്ജായി 19 പൈസ ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു.

മുന്‍ കാലത്തുള്ള നഷ്ടം നികത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചതോടെയാണ് സര്‍ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

6 മാസമായി 9 പൈസയാണ് സര്‍ചാര്‍ജ്ജായി ഈടാക്കിയിരുന്നത്. ഇതാണ് ഇനി മുതല്‍ 10 പൈസ വര്‍ധിപ്പിച്ച് 19 പൈസയാക്കുന്നത്.

താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. ഇതേ തുടര്‍ന്നു മേയ് 3 മുതല്‍ ലോഡ് കൂടുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത് ചിലയിടങ്ങളില്‍ ജനരോഷം ഉയരാന്‍ കാരണമായിട്ടുണ്ട്. എങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മേയ് 3 ന് 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണു കുറഞ്ഞത്.

അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള കണക്ക് വിലയിരുത്തിയതിനു ശേഷം വൈദ്യുതി നിയന്ത്രണം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കും.

Tags:    

Similar News