പിണറായിക്കെതിരെ തെളിവില്ല; ഹര്‍ജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയോ മന്ത്രി സഭയിലെ അംഗങ്ങളോ വ്യക്തിപരമായി നേട്ടങ്ങൾ ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞട്ടില്ല.

Update: 2023-11-13 11:55 GMT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വക മാറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ആശ്വാസം. മുഖ്യമന്ത്രിയെയും കഴിഞ്ഞ മന്ത്രി സഭയിലെ 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. ദുരിതാശ്വാസ നിധിയില്‍നിന്ന് പണം നല്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുധരായ ജസ്റ്റിസ് ഹാറൂൺ അൽ റഷിദ് , ജസ്റ്റിസ് ബാബു മാത്യു, പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

മൂന്ന് ലക്ഷത്തിന് മുകളില്‍ ധനസഹായം നല്‍കിയപ്പോള്‍ അതിന് മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭ തീരുമാനത്തിൽ ഇടപെടില്ലെന്നും. മുഖ്യമന്ത്രിയോ മന്ത്രി സഭയിലെ അംഗങ്ങളോ വ്യക്തിപരമായി നേട്ടങ്ങൾ ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞട്ടില്ല. മന്ത്രി സഭ തീരുമാനം രാഷ്ട്രീയ തീരുമാനമായിയും അഴിമതിയും സ്വജന പക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്നും വിധിയിൽ പറയുന്നു.

അതേസമയം ലോകായുക്തമാര്‍ സ്വാധീനിക്കപ്പെട്ടുവെന്നും വിധിയില്‍ അത്ഭുതമില്ലെന്നും ഹര്‍ജിക്കാരനായ ശശികുമാർ  പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News