കേരള സ്റ്റോക്‌സ്: മണപ്പുറം 4 .44 ശതമാനം നേട്ടത്തിൽ

Update: 2023-11-13 12:36 GMT

കേരള സ്റ്റോക്‌സിൽ എല്ലാ ബാങ്കുകളും, മറ്റു ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഇന്ന് (നവംബർ 13  ) നേട്ടം ഉണ്ടാക്കിയപ്പോൾ, കൊച്ചിൻ ഷിപ് യാർഡ്, കല്യാൺ ജൂവലേഴ്‌സ്, വി - ഗാർഡ്, ഹാരിസൺ മലയാളം എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിപണി പ്രതീക്ഷയിലും  നല്ല പ്രകടനം രണ്ടാം പാദത്തിൽ കാഴ്ചവെച്ച മണപ്പുറം ഫിനാൻസ് ആയിരുന്നു ഇന്ന് കേരള സ്റ്റോക്കിൽ ഏറ്റവും അധികം നേട്ട൦ ഉണ്ടാക്കിയ  ഓഹരി. ബി എസ് സി യിൽ മണപ്പുറം ഓഹരികൾ 4 .44 ശതമാനം ഉയർന്നു 6 .45 രൂപയുടെ നേട്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. 

ഫെഡറൽ ബാങ്ക് 3 .55 (2 .38 %) രൂപയും, മുത്തുറ്റ്  ഫിനാൻസ് 7 .15 (0 .56 %) രൂപയും, ജിയോജിത് 1 (1 .5 %) രൂപയും, ധനലക്ഷ്മി ബാങ്ക് 1 (3 .37 %) രൂപയും  കേരള ആയുർവേദ 4  (1 .77 %) രൂപയും, കൊച്ചിൻ മിനറൽസ് 4 .40 (1 .37 %) രൂപയും, ഫാക്ട് 1 .50 (0 .21 ), രൂപയും  വണ്ടര്ലാ ഹോളിഡേയ്‌സ് 10 .45 (1 .15 %) രൂപയും നേട്ടമുണ്ടാക്കി. 

കൊച്ചിൻ ഷിപ് യാർഡ് 6 .30 (0 .59 %) രൂപയും, കല്യാൺ ജൂവല്ലേഴ്‌സ് 0 .85 (0 .25 %) രൂപയും, വി -ഗാർഡ് 2 .05 (0 .70 %) രൂപയും, ഹാരിസൺ മലയാളം 0 .35 (0 .24 %) രൂപയും  നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Tags:    

Similar News