തൊഴിലുറപ്പ് കൂലി കൂട്ടി: കേരളത്തിൽ 23 രൂപ വർധിക്കും

Update: 2025-03-28 11:39 GMT

രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രതിദിന വേതനത്തിൽ 23 രൂപയുടെ വർദ്ധനവാണ് കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുക. ഇതോടെ ഒരു തൊഴിൽ ദിനത്തിന് 369 രൂപ ലഭിക്കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം വർഷത്തിൽ 100 തൊഴിൽ ദിനങ്ങളാണ് നൽകുന്നത്, അതിനാൽ വർഷം 2300 രൂപ അധികം തൊഴിലാളികൾക്ക് ലഭിക്കും.

സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്. 26 രൂപ കൂട്ടിയ ഹരിയാനയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 400 രൂപയിലെത്തും.

Tags:    

Similar News