കൊച്ചിയിൽ നാവികസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; ഒരുമരണം

  • ചേതക് പരിശീലന ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്
  • മരണം റോട്ടര്‍ബ്ലേഡ്തട്ടിയെന്ന് റിപ്പോര്‍ട്ട്

Update: 2023-11-04 12:36 GMT

ഇന്ത്യന്‍ നാവികസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ കൊച്ചിയിലെ നാവികസേനാ എയര്‍ സ്റ്റേഷനില്‍ ട്രയല്‍ റണ്ണിനിടെ തകര്‍ന്നുവീണ് ഒരുമരണം. നാവിക എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഗരുഡയുടെ റണ്‍വേയിലായിരുന്നു അപകടം. റണ്‍വേയില്‍ വെച്ച് ഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടി ഗ്രൗണ്ട് ക്രൂ അംഗമാണ് മരിച്ചത്. മറ്റൊരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേതക് ഹെലിക്കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയിലെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക് ഹെലികോപ്റ്റര്‍. ഉച്ചക്ക് രണ്ടിനാണ് അപകടമുണ്ടായത്.

ഐഎന്‍എസ് വെണ്ടുരുത്തിയോടും ദക്ഷിണ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനത്തോടും ചേര്‍ന്നാണ് ഐഎന്‍എസ് ഗരുഡ. ഐഎന്‍എസ് ഗരുഡ ഒരു പ്രധാന നാവിക വ്യോമ പരിശീലന കേന്ദ്രവും പ്രവര്‍ത്തന താവളവുമാണ്.

സംഭവം  ഇതുവരെ നേവി സ്ഥിരികരിച്ചിട്ടില്ല

Tags:    

Similar News