എന്നാൽ വിൽക്കുന്നില്ല, ടാറ്റയുടെ പിൻമാറ്റത്തിന് പിന്നാലെ പ്ലാൻ മാറ്റി ബിസ്ലേരി
നവംബറിലാണ് ബിസ്ലെരി ബിസിനസ് വിൽക്കുന്നത് സംബന്ധിച്ച് ചൗഹാൻ പല കമ്പനികളുമായും ചർച്ചകളിൽ ഏർപ്പെട്ടിരുന്നത്
പ്രമുഖ വ്യവസായി രമേശ് ചൗഹാന്റെ ബിസ്ലേരി ഇന്റർനാഷണൽ ബിസിനസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി പല വർത്തകളും വന്നിരുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ കുപ്പിവെളള ബ്ലാൻഡായ ബിസ്ലേരി വിൽക്കുന്നില്ലെന്ന് ചൗഹാൻ വ്യക്തമാക്കി.
പ്രമുഖ എഫ് എംസിജി കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് കരാറിൽ നിന്ന് പിൻ വാങ്ങിയതിന് പിന്നാലെയാണ് ചൗഹാന്റെ പ്രതികരണം. നേരത്തെ ടാറ്റ ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.
'നിലവിൽ വിൽക്കുന്നതിന് പദ്ധതിയില്ല' എന്നാണ് ചൗഹാൻ പ്രതികരിച്ചത്.
മകൾ ജയന്തി ചൗഹാൻ കമ്പനിയെ നയിക്കാൻ തയ്യാറാണെന്ന വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചില്ല.
നവംബറിലാണ് ബിസ്ലേരി ബിസിനസ് വിൽക്കുന്നത് സംബന്ധിച്ച് ചൗഹാൻ പല കമ്പനികളുമായും ചർച്ചകളിൽ ഏർപ്പെടുന്നത്. തുടർന്ന് ടാറ്റ കൺസ്യുമർ, ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു . ബിസിനസ് നോക്കി നടത്താൻ അനുയോജ്യമായവരെ അന്വേഷിക്കുകയാണെന്നും, മകൾക്ക് ബിസ്ലെരി ബിസിനസ്സ് നടത്തി കൊണ്ട് പോകുന്നതിൽ താല്പര്യമില്ലായെന്നും അന്ന് ചൗഹാൻ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടാറ്റ കൺസ്യൂമർ പിൻമാറിയത്.
