ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; പ്രതിമാസം 2.5 കോടിയിലധികം ഇടപാടുകള്‍

Update: 2023-11-02 15:27 GMT

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ വിജയം ശ്രദ്ധേയമാണെന്നും ഓരോ മാസവും രാജ്യത്ത് 2.5 കോടിയിലധികം ഇടപാടുകള്‍ ഇതിലൂടെ രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ റേഷന്‍ വാങ്ങാന്‍ സാധിക്കുന്നുണ്ടെന്നും കേന്ദ്ര ഭ്ക്ഷ്യ പൊതുവിതരണ വകുപ്പ് (ഡിഎഫ്പിഡി) സെക്രട്ടറി സഞ്ജീവ് ചോപ്ര. ജമ്മു കാശാമീരില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആപ് ജഹാന്‍, ആപ് ക റേഷന് വഹാ' എന്ന ആപ്തവാക്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് (ഒഎന്‍ഒആര്‍സി) സംരംഭത്തെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ മാത്രം, ഒഎന്‍ഒആര്‍സി ആരംഭിച്ചതിനുശേഷം ഇതുവരെ 18 ലക്ഷം ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുമ്പോള്‍ റേഷന്‍ ക്ഷാമം നേരിടേണ്ടിവരുമെന്ന എഫ്പിഎസ് ഡീലര്‍മാരുടെ ആശങ്കകളെ അഭിസംബോധന ചെയ്ത അദ്ദേഹം, എഫ്പിഎസ് ഡീലര്‍മാര്‍ക്ക് അവരുടെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പിഒഎസ്) ഉപകരണങ്ങള്‍ ഉപയോഗിച്ച് അധിക ക്വാട്ടകള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി. ഇത് ഗുണഭോക്താക്കള്‍ക്ക് സുഗമവും തടസ്സമില്ലാത്തതുമായ റേഷന്‍ വിതരണം ഉറപ്പാക്കും.

ഇതിനു പുറമേ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ), അരി ഫോര്‍ട്ടിഫിക്കേഷന്‍ സംരംഭം എന്നിവയുള്‍ പ്പെടെ വകുപ്പിന്റെ മറ്റ് സുപ്രധാന സംരംഭങ്ങളും പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള 80 കോടിയിലധികം ഗുണഭോക്താക്കളുടെ ഭക്ഷ്യ, പോഷക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) ഫണ്ടുകളില്‍ നിന്നുള്ള പണം മാതൃകാ എഫ്പിഎസുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപയോഗിക്കാമെന്നും ചോപ്ര വ്യക്തമാക്കി.

    

Tags:    

Similar News