ഇന്ത്യയുടെ സഹായത്തിന് നന്ദിയറിയിച്ച്‌ പലസ്‌തീൻ

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടൽ നടത്തണം.

Update: 2023-10-22 12:58 GMT

ഇന്ത്യയുടെ സഹായത്തിന്  നന്ദിയറിയിച്ച്‌  പലസ്‌തീൻ. " ഇന്ത്യയുടെ മാനിഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്‌. ഇത്തരത്തിലുള്ള സഹായമാണ് ഗാസയിലെ ജനങ്ങൾക്ക് വേണ്ടത്. അതോടൊപ്പം തന്നെ രാഷ്രിയ ഇടപെടലും പ്രതിഷിക്കുകയാണ്. പലസ്തിനുമായും ഇസ്രയേലുമായും ഇന്ത്യ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടൽ നടത്തണം. അതോടൊപ്പം മനുഷ്യത്വപരമായ സഹായം ഗാസയിലെത്തുകയും വേണം". ഇന്ത്യയിലെ പലസ്‌തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചു ദിവസമായി വെള്ളം, മരുന്ന്, ഭക്ഷണം, പെട്രോൾ, ഓക്സിജന്‍ എന്നിവയൊന്നുമില്ലാതെ ഗാസയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം പലസ്തിനിലേക്കുള്ള ജീവൻരക്ഷാ മരുന്നുകൾ,ശസ്ത്രക്രിയ ഉപകരണങ്ങൾ,ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ തുടങ്ങിയവയുമായി ഈജിപ്തിലേക്ക് തിരിച്ചത്. ഇവ ഈജിപ്ത് അതിർത്തിവഴി ഗാസയിൽ എത്തിക്കും.

ശനിയാഴ്ച മുതലാണ് ഈജിപ്തിലെ റാഫ അതിർത്തിയിലൂടെ മരുന്നും ആവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകൾ ഗസ്സയിലേക്ക് ഇസ്രായേൽ സൈന്യം കടത്തിവിട്ടു തുടങ്ങിയത്. വ്യാഴാഴ്ച പലസ്‌തീൻ പ്രസിഡന്റ് മഹമ്മൂദ് അംബസുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗാസയിലേക്ക് സഹായം അയക്കാനുള്ള തീരുമാനം ഉണ്ടായത്. പത്തുലക്ഷത്തിലധികം പേര് അഭയാർഥികളായി ഗാസയിൽ ഉണ്ട്. രണ്ടായിരം ട്രക്ക് സാധനങ്ങളെങ്കിലും വേണമെന്ന് യു എൻ അറിയിച്ചിരുന്നു.

Tags:    

Similar News