നിയമലംഘനം: ഹീറോ ഫിന്‍കോര്‍പ്പിന് ആര്‍ബിഐ പിഴയിട്ടു

  • മേയ് 24 നാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്
  • ആര്‍ബിഐ പുറപ്പെടുവിച്ച 2016-ലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിനാണു പിഴ ചുമത്തിയത്
  • വായ്പയെടുക്കുന്നവര്‍ക്കു വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും പ്രാദേശിക ഭാഷയില്‍ മനസ്സിലാകുന്ന വിധം രേഖാമൂലം ഹീറോ ഫിന്‍കോര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് ആര്‍ബിഐ കണ്ടെത്തി

Update: 2024-05-25 07:26 GMT

നിയമലംഘനത്തിന്റെ പേരില്‍ ഹീറോ ഫിന്‍കോര്‍പ്പ് ലിമിറ്റഡിന് 3.10 ലക്ഷം രൂപ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിഴ ചുമത്തി.

മേയ് 24 നാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്.

ആര്‍ബിഐ പുറപ്പെടുവിച്ച 2016-ലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിനാണു പിഴ ചുമത്തിയത്.

വായ്പയെടുക്കുന്നവര്‍ക്കു വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും പ്രാദേശിക ഭാഷയില്‍ മനസ്സിലാകുന്ന വിധം രേഖാമൂലം ഹീറോ ഫിന്‍കോര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് ആര്‍ബിഐ കണ്ടെത്തി.

ഹീറോ ഫിന്‍കോര്‍പ്പിനെതിരേ സ്വീകരിച്ച നടപടി നിബന്ധനകള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആര്‍ബിഐ അറിയിച്ചു.

ഹീറോ ഫിന്‍കോര്‍പ്പും അതിന്റെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയുമായി ബന്ധപ്പെട്ടുള്ളതല്ല നടപടിയെന്നും ആര്‍ബിഐ അറിയിച്ചു.

Tags:    

Similar News