പ്രധാനമന്ത്രി അടുത്തമാസം റഷ്യ സന്ദര്‍ശിക്കും

  • വിജയദിന പരേഡിലേക്ക് പ്രധാനമന്ത്രിയെ റഷ്യ ക്ഷണിച്ചു
  • പരേഡ് മെയ് ഒന്‍പതിനാണ് നടക്കുക

Update: 2025-04-09 10:52 GMT

വിജയദിന പരേഡിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് റഷ്യ. ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷ പരേഡാണ് മെയ് 9 ന് നടക്കുന്നത്.

റഷ്യയിലേക്ക് മോദിയെ ക്ഷണിച്ചതായി റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി ആന്‍ഡ്രി റുഡെന്‍കോ പറഞ്ഞു. 1945-ല്‍ നാസി ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണ് 'റഷ്യന്‍ വിജയദിനം'. 1945 മെയ് 9 ന് വൈകുന്നേരം ജര്‍മ്മന്‍ കീഴടങ്ങല്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതിനെത്തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളില്‍ ആഘോഷത്തിന് തുടക്കമിട്ടു. ബെര്‍ലിനില്‍ ഒപ്പുവയ്ക്കല്‍ ചടങ്ങിന് ശേഷം മെയ് 9-ന് സോവിയറ്റ് സര്‍ക്കാര്‍ വിജയം പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ വിജയ ദിന പരേഡില്‍ പങ്കെടുക്കാന്‍ റഷ്യ നിരവധി സൗഹൃദ രാജ്യങ്ങളുടെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദി 2024 ജൂലൈയില്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, പുടിന്റെ സന്ദര്‍ശന തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

Tags:    

Similar News