ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

  • ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരുമായി മോദി കൂടിക്കാഴ്ച നടത്തി
  • എയര്‍ ചീഫ് മാര്‍ഷലിനൊപ്പമാണ് പ്രധാനമന്ത്രി ആദംപൂരിലെത്തിയത്

Update: 2025-05-13 09:17 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് സൈനികരുമായി ആശയവിനിമയം നടത്തി. പാക്കിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സൈനികരുമായും പൈലറ്റുമാരുമായും സപ്പോര്‍ട്ട് സ്റ്റാഫുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇന്ത്യ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതിന് ശേഷം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട നാല് ഇന്ത്യന്‍ വ്യോമസേനാ സ്റ്റേഷനുകളില്‍ ഒന്നാണ് ആദംപൂര്‍. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വ്യോമതാവളത്തിലേത് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു. ഈ സന്ദര്‍ശനം ശക്തമായ ഇരട്ട സന്ദേശങ്ങളാണ് നല്‍കിയത്. ഒന്നാമതായി, ഇന്ത്യ തങ്ങളുടെ സായുധ സേനയ്ക്കൊപ്പം ഉറച്ചുനിന്നു. രണ്ടാമതായി, രാത്രിയിലെ ആക്രമണങ്ങളില്‍ താവളത്തിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന പാക്കിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങള്‍ സന്ദര്‍ശനം വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കി.

രാവിലെ 7 മണിക്ക് ഡല്‍ഹിയിലെ പാലം വ്യോമതാവളത്തില്‍ നിന്ന് പ്രധാനമന്ത്രി മോദി ആദംപൂരിലേക്ക് പുറപ്പെട്ടു. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വ്യോമസേനാംഗങ്ങള്‍ക്കൊപ്പം ഒരു മണിക്കൂറോളമാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനങ്ങളുടെ താവളമാണ് ആദംപൂര്‍. 

Tags:    

Similar News