അന്വേഷണത്തിന് മുമ്പുതന്നെ ശിക്ഷിക്കപ്പെട്ടതായി ഇന്ത്യ

  • ഇന്ത്യന്‍ ഹെക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയാണ് കാനഡക്കെതിരെ ആരോപണം ഉന്നയിച്ചത്
  • നിജ്ജാറിന്റെ മരണത്തിലുള്ള തെളിവുകള്‍ പുറത്തുവിടാന്‍ അദ്ദേഹം ഒട്ടാവയോടാവശ്യപ്പെട്ടു

Update: 2023-11-25 12:12 GMT

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിനുമുമ്പുതന്നെ ഇന്ത്യയെ ശിക്ഷിക്കുന്ന നിലപാടാണ് കാനഡ കൈക്കൊള്ളുന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ. ഈ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് കാരണമായി. നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന വാദത്തെ പിന്തുണയ്ക്കാന്‍ തെളിവുകള്‍ പുറത്തുവിടാന്‍ അദ്ദേഹം കനേഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സെപ്റ്റംബര്‍ 18-ന് ആരോപിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

കനേഡിയന്‍ ഗവണ്‍മെന്റിന്റെ അവകാശവാദങ്ങളെ യുഎസ് രഹസ്യാന്വേഷണ വിഭാഗം പിന്തുണച്ചിരുന്നു, എന്നാല്‍ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

കാനഡയിലെ സിടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒട്ടാവയുടെ നപടിക്കെതിരെ വര്‍മ്മ വാദമുന്നയിച്ചത്. ' അന്വേഷണം അവസാനിക്കാതെ തന്നെ ഇന്ത്യ ശിക്ഷിക്കപ്പെട്ടു. അതാണോ നിയമവാഴ്ച.'അദ്ദേഹം ചോദിച്ചു.

അതേസമയം കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ സമ്പ്രദായം നവംബര്‍ 22 ഇന്ത്യ പുനഃസ്ഥാപിച്ചിരുന്നു.

Tags:    

Similar News