കര്‍ണാടകയിലെ വോട്ടിംഗ് പോയിന്റിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപ്പിഡോ

  • സവാരിസിമ്മേദരികി' പദ്ധതിയുടെ ഭാഗമായി കര്‍ണാടകയിലെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ബൈക്ക് ടാക്‌സി, ഓട്ടോ, ക്യാബ് റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു
  • ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് 'VOTENOW' എന്ന കോഡ് ഉപയോഗിക്കാം
  • ഏപ്രില്‍ 26-ന് വോട്ടിംഗ് പോയിന്റുകളിലേക്കും തിരിച്ചും സൗജന്യ യാത്രകള്‍ ലഭിക്കും

Update: 2024-04-24 11:44 GMT

റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ റാപിഡോ കര്‍ണാടകയിലെ 'സവാരിസിമ്മേദരികി' പദ്ധതിയുടെ ഭാഗമായി കര്‍ണാടകയിലെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ബൈക്ക് ടാക്‌സി, ഓട്ടോ, ക്യാബ് റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് 'VOTENOW' എന്ന കോഡ് ഉപയോഗിച്ച് ഏപ്രില്‍ 26-ന് വോട്ടിംഗ് പോയിന്റുകളിലേക്കും തിരിച്ചും സൗജന്യ യാത്രകള്‍ ലഭിക്കും.

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എന്നിവയുമായി സഹകരിച്ച്, 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ റാപിഡോ, ബംഗളൂരുവിലെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ഓട്ടോ, ക്യാബ് സവാരികള്‍ നല്‍കുമെന്ന് റാപിഡോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ തുല്യമായ പ്രവേശനം ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് റാപിഡോയുടെ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപള്ളി പറഞ്ഞു.

Tags:    

Similar News