ഫെഡറൽ ബാങ്കിന് ആർ ബി ഐ യുടെ 30 ലക്ഷത്തിന്റെ പിഴ

Update: 2023-11-03 15:04 GMT

ഫെഡറൽ ബാങ്കിന് കെ വൈ സി നടപടികൾ ലംഘിച്ചതിന് ആർ ബി ഐ 30 ലക്ഷ൦ രൂപ പിഴയിട്ടു. 

ബാങ്ക് നൽകിയ 50 ലക്ഷത്തിനും, അതിനുമുകളിലുമുള്ള ഏതാനും ഡിമാൻഡ് ഡ്രാഫ്റ്റുകളിൽ അത്  വാങ്ങിയ ആളുടെ പേര് രേഖപ്പെടുത്തിയില്ല എന്ന പരാതി ആർ ബി ഐ ക്കു ലഭിച്ചു. അനേഷണത്തിൽ ഇത് ശരിയാണെന്നു ആർ ബി ഐ ക്കു ബോധ്യമായി. 

തുടർന്ന് പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടങ്കിൽ അറിയിക്കാൻ ആർ ബി ഐ ഫെഡറൽ ബാങ്കിനോട് ആവശ്യപ്പെട്ടു. ബാങ്കിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ആർ ബി ഐ ബാങ്കിന് പിഴ ചുമത്തി, ആർ ബി ഐ ഒരു കുറിപ്പിൽ പറഞ്ഞു.  




Tags:    

Similar News