സീ ലിമിറ്റഡിനെതിരെയുള്ള പാപ്പരത്ത നടപടികൾക്ക് സ്റ്റേ

ഇൻഡസ് ഇൻഡ് ബാങ്ക് നൽകിയ 89 കോടി രൂപയുടെ വായ്പയിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ബാങ്ക് ഹർജി നൽകിയിരുന്നത്.

Update: 2023-02-24 09:18 GMT

പ്രമുഖ മാധ്യമ കമ്പനിയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിനെതിരായ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) മുംബൈ ബെഞ്ച് പുറപ്പെടുവിച്ച പാപ്പരത്ത നടപടികൾക്ക് സ്റ്റേ. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ പുനിത് ഗോയങ്കയുടെ ഹർജി അംഗീകരിച്ചുകൊണ്ട്, രണ്ടംഗ എൻസിഎൽഎടി ബെഞ്ചാണ് സ്റ്റേ ചെയ്തത്.

സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്ക് നൽകിയ പാപ്പരത്വ ഹർജിയിലായിരുന്നു പാപ്പരത്ത നടപടികൾ സ്വീകരിക്കുന്നതിനുള്ള ഉത്തരവിറക്കിയത്. ഈ വിഷയത്തിൽ സഞ്ജീവ് കുമാർ ജലനെ റെസല്യൂഷൻ പ്രൊഫഷണലായി നിയമിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഇൻഡസ് ഇൻഡ് ബാങ്കിനും റെസ്ലയുഷൻ പ്രൊഫെഷണലിനും മറുപടി ആവശ്യപ്പെട്ടുകൊണ്ട് എൻസിഎൽഎടി നോട്ടീസ് അയച്ചു. അന്തിമ തീർപ്പ് മാർച്ച് 29 ന് നടപ്പാക്കും.

ഇൻഡസ് ഇൻഡ് ബാങ്ക് നൽകിയ 89 കോടി രൂപയുടെ വായ്പയിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ബാങ്ക് ഹർജി നൽകിയിരുന്നത്.

സീ ലിമിറ്റഡ് ഗ്വാരണ്ടെർ ആയി നിന്ന് വായ്പ നൽകിയ കമ്പനിയുടെ തന്നെ അനുബന്ധ സ്ഥാപനമായ സിറ്റി നെറ്റ് വർക്സ്സിനെതിരെയും ബാങ്ക് ഹർജി നൽകിയിരുന്നു.

സീ ലിമിറ്റഡ് കൾവെർ മാക്സ് എന്റർടെയ്ൻമെന്റ് (സോണി ) മായുള്ള ലയന നടപടികൾക്ക് തയ്യാറായ ഘട്ടത്തിലാണ് ബാങ്ക് രംഗത്തെത്തിയത്. മീഡിയ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നായിരുന്നു ഇത്.

Tags:    

Similar News