സാമൂഹ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകൾക്കും ഇനി വിപണിയിലെത്താം

  • നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ (എന്‍പിഒ), ഫോര്‍ പ്രോഫിറ്റ് സോഷ്യല്‍ എന്‍റര്‍പ്രൈസസ് (എഫ്പിഇ) തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ക്ക് എസ്എസ്ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം.
  • ഇഷ്യുവിന്‍റെ കുറഞ്ഞ തുക ഒരു കോടി രൂപയായിരിക്കും.

Update: 2023-02-23 12:53 GMT

കൊച്ചി: പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് (എസ്എസ്ഇ) ആരംഭിക്കുന്നതിന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് (എന്‍എസ്ഇ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്തിമ അനുമതി നല്‍കി.

സാമൂഹ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ (എന്‍പിഒ), ഫോര്‍ പ്രോഫിറ്റ് സോഷ്യല്‍ എന്‍റര്‍പ്രൈസസ് (എഫ്പിഇ) തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ക്ക് എസ്എസ്ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം.

യോഗ്യതയുള്ള എന്‍പിഒകള്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വിഭാഗത്തില്‍ രജിസ്ട്രേഷന്‍ നടത്തിയതിനുശേഷം ധനശേഖരണം നടത്താം. സീറോ കൂപ്പണ്‍ സീറോ പ്രിന്‍സിപ്പല്‍ (ഇസഡ്സിഇസഡ്പി) വഴി പബ്ളിക് ഇഷ്യു ആയോ പ്രൈവറ്റ് പ്ലേസ്മെന്‍റ് ആയോ പണം സ്വരൂപിക്കാം. ഇഷ്യുവിന്‍റെ കുറഞ്ഞ തുക ഒരു കോടി രൂപയായിരിക്കും. കുറഞ്ഞത് രണ്ടു ലക്ഷം ആപ്ലിക്കേഷന്‍ എങ്കിലുമുണ്ടായിരിക്കണം.

സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സെഗ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ലിസ്റ്റുചെയ്യുന്നതിനുമുള്ള പ്രക്രിയയയും അതിവഴിയുള്ള നേട്ടങ്ങളും മനസിലാക്കാന്‍ സാമൂഹ്യ സംരംഭങ്ങളോട് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ് കുമാർ ചൗഹാന്‍ പറഞ്ഞു.

Tags:    

Similar News