വ്യാവസായിക തൊഴിലാളികളുടെ പണപ്പെരുപ്പം, 6.16 ശതമാനം

  • ജനുവരി മാസത്തിലും 6 .6 ശതമാനമായിരുന്നു.
  • തുടർന്ന് വരുന്ന മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിലാണ് കണക്കുകൾ പുറത്തിറക്കുന്നത്

Update: 2023-04-01 07:15 GMT

ഫെബ്രുവരിയിലും രാജ്യത്തെ വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ൽ പണപ്പെരുപ്പം 6.16 ശതമാനമായി തുടര്‍ന്നു. . തൊട്ടു മുൻപുള്ള ജനുവരി മാസത്തിലും സമാന നിരക്കിലായിരുന്നു റീട്ടെയ്ൽ പണപ്പെരുപ്പം. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 5.04 ശതമാനമായിരുന്നു റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യ പണപ്പെരുപ്പം, ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 5.69 ശതമാനത്തിൽ നിന്നും 6.13 ശതമാനമായി. എന്നാൽ കഴിഞ്ഞ വർഷം സമാന കാലയളവിൽ 5.09 ശതമാനമായിരുന്നു.

രാജ്യത്തെ 88 വ്യാവസായികമായി കേന്ദ്രങ്ങളിലുള്ള 317 വിപണികളിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗമായ ലേബർ ബ്യുറോ, വ്യാവസായിക തൊഴിലാളികളുടെ സിപിഐ കണക്കാക്കുന്നത്.

തുടർന്നുള്ള മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിലാണ് ഇത് പുറത്തിറക്കുന്നത്. ജനുവരിയിൽ വ്യാവസായിക തൊഴിലകൾക്കുള്ള സി പി ഐ 132.8 പോയിന്റ് ആയിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ ഫെബ്രുവരിയിൽ ഇത് 0.1 പോയിന്റ് കുറഞ്ഞ് 132.7 പോയിന്റായി.

നിലവിലെ കുറവിന് പ്രധാന കാരണം ഭക്ഷണ, പാനീയ വിഭാഗത്തിൽ 0.1 ശതമാനം പോയിന്റ് മാറ്റം മാത്രമാണ് ഉണ്ടായത്. ഒപ്പം പച്ചക്കറികൾ, സൺഫ്ളവർ ഓയിൽ, സോയബീൻ ഓയിൽ കോഴി മുട്ട മുതലായ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ കുറവും സൂചിക കുറയുന്നതിന് കാരണമായി. എന്നാൽ അരി, ഗോതമ്പ്, പാൽ, നെയ്യ്, വെളുത്തുള്ളി, മത്തങ്ങ, ജീരകം, ആപ്പിൾ, വാഴപ്പഴം, മാങ്ങ, മദ്യം, അലോപ്പതി മരുന്ന് എന്നി ഉത്പന്നങ്ങളിലെ വിലക്കയറ്റം സൂചികയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. 

Tags:    

Similar News