രണ്ടാം വന്ദേഭാരത് 24ന് ഫ്‌ളാഗ് ഓഫ് ചെയ്യും; സമയം അറിയാം

ഫ്‌ളാഗ് ഓഫ് ചടങ്ങ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടക്കും

Update: 2023-09-23 11:22 GMT

കേരളത്തില്‍ രണ്ടാം വന്ദേഭാരത് ട്രെയിന്‍ സെപ്റ്റംബര്‍ 24ന് ഫ്‌ളാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ ഏഴിന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തും.

ഫ്‌ളാഗ് ഓഫ് ചടങ്ങ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടക്കും.

കാസര്‍കോട് നിന്നുള്ള റെഗുലര്‍ സര്‍വീസ് സെപ്റ്റംബര്‍ 27 ബുധനാഴ്ച ആരംഭിക്കും. കഴിഞ്ഞ ദിവസം രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായിരുന്നു.

രാവിലെ ഏഴിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സര്‍വീസ് തിരുവനന്തപുരത്ത് ഉച്ചയ്ക്കു ശേഷം 3.05-ന് എത്തും.

സ്റ്റേഷന്‍,              എത്തിച്ചേരല്‍     പുറപ്പെടല്‍ എന്നിവ

കാസര്‍കോട്                 -                              7.00

കണ്ണൂര്‍                         7.55                            7.57

കോഴിക്കോട്              8.57                          8.59

തിരൂര്‍                          9.22                          9.24

ഷൊര്‍ണൂര്‍                  9.58                      10.00

തൃശൂര്‍                          10.38                      10.40

എറണാകുളം ജം.         11.45                      11.48

ആലപ്പുഴ                          12.32                      12.34

കൊല്ലം                              1.40                      1.42

തിരുവനന്തപുരം             3.05                          -                    

Tags:    

Similar News