കേരള തീരത്ത് തോട്ടപ്പള്ളിക്ക് സമീപം കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അപകടത്തിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.
643 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എംഎസ് സി എല്‍സ 3 (MSC Elsa 3) എന്ന കപ്പലാണ് മെയ് 25ന് മുങ്ങിയത്. കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയില്‍ മിക്കതും കാലി കണ്ടെയ്‌നറുകളാണ്.