വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്

ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്‌വേ ആയി 2009 - ല്‍ ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചിരുന്നു

Update: 2023-10-20 12:24 GMT

തിരുവനന്തപുരം- കാസർഗോഡ്  വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരൻ ന്റെ  ഇടപെടലിനെത്തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.  റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനു ചെങ്ങന്നൂരിൽ സ്റ്റോപ്പ്  അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു വി. മുരളീധരൻ കത്ത് നൽകിയിരുന്നു.

ആലപ്പുഴ ,കോട്ടയം ,പത്തനംതിട്ട  തുടങ്ങിയ ജില്ലയിലെ ട്രെയിൻ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂർ. വന്ദേ ഭാരത് ട്രെയിന് സ്റ്റോപ്പ് അനുവദിച്ചതോടുകൂടി മൂന്നു ജില്ലയിലെ ജനങ്ങൾക്ക്  ഉപകാരപ്രദമാകും. പതിനായിരക്കണക്കിന് ശബരിമല തീർത്ഥാടകർ  ട്രെയിനിറങ്ങുന്ന സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയായിരുന്നു .ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്‌വേ ആയി 2009 - ല്‍ ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News