അക്‌സോ നോബല്‍ ജെ.എസ്.ഡബ്ല്യുവിനെ സ്വന്തമാകും; ഏറ്റെടുക്കുക 74.76 % ഓഹരികള്‍

Update: 2025-06-27 12:41 GMT

വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കും. 8986 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അക്‌സോ നോബലിന്റെ 74.76 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യുവിന് സ്വന്തമാകും. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ളതടക്കം വിവിധ അനുമതികളുടെ അടിസ്ഥാനത്തിലായിരിക്കും കൈമാറ്റം. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പെയിന്‍റ് കമ്പനിയും 23 ബില്യണ്‍ ഡോളര്‍ വരുന്ന ജെഎസ്ഡബ്ലിയു ഗ്രൂപിന്‍റെ ഭാഗവുമാണ് ജെഎസ്ഡബ്ലിയു പെയിന്‍റ്സ്.

ഡ്യൂലക്സ്, ഇന്‍റര്‍നാഷണല്‍, സിക്കെന്‍സ് തുടങ്ങിയ പ്രമുഖ പെയിന്‍റ്, കോട്ടിങ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് അക്സോ നോബല്‍ ഇന്ത്യ എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ജെഎസ്ഡബ്ലിയു പെയിന്‍റ്സ് മാനേജിങ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡല്‍ പറഞ്ഞു. ഇവരെ ജെഎസ്ഡബ്ലിയു കുടുംബത്തിലേക്കു സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News