14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും സർചാർജ് പിരിക്കാൻ കെ.എസ്.ഇ.ബി

Update: 2025-03-27 13:25 GMT

ഏപ്രിൽ മാസം യൂണിറ്റിന് 7 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഫെബ്രുവരിയില്‍ 14.83 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി ഇതാണ് ഏപ്രിലില്‍ പിരിക്കുക. ഈ മാസം യൂണിറ്റിന് 8 പൈസയായിരുന്നു സർ ചാർജ് പിരിച്ചിരുന്നത്.

ഇന്ധന സർചാർജ് നേരത്തെ കെഎസ്ഇബി കുറച്ചിരുന്നു. പത്ത് പൈസയായിരുന്ന ഇന്ധന സർചാർജ് പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യുണിറ്റിന് നാല് പൈസയും രണ്ട് മാസസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താവിന് രണ്ട്‌ പൈസയുമാണ് കുറച്ചത്. കെഎസ്ഇബി സ്വന്തം നിലക്ക് പിരിച്ചിരുന്ന സർചർജാണ് കുറച്ചത്. 

Tags:    

Similar News