ലീഡര്‍ കണക്റ്റ് സെഷനുമായി ടൈ കേരള

സംരംഭകത്വവും നികുതി ഇതര വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചാ വിഷയങ്ങളാവും

Update: 2025-08-25 09:41 GMT

തിരുവനന്തപുരത്ത് ലീഡര്‍ കണക്റ്റ് സെഷനുമായി ടൈ കേരള. ടൈ കേരളയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നടക്കും.

ആക്‌സിയ ടെക്നോളജി സ്ഥാപകനും സി ഈ ഓയും ആയ ജിജിമോന്‍ ചന്ദ്രനും പ്രമുഖ ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോയ് വര്‍ഗ്ഗീസ് ആന്‍ഡ് അസോസിയേറ്റ്സ് മാനേജിങ് പാര്‍ട്ണറായ റോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

സംരംഭകത്വവും നികുതി ഇതര വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചാ വിഷയങ്ങളാവും.സംരംഭകര്‍ക്കും പുതുതായി സംരഭകത്വത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ചര്‍ച്ചയും ചോദ്യോത്തര സെഷനും ഉള്‍പ്പെടുന്ന പരിപാടിയില്‍ സൗജന്യ രെജിസ്‌ട്രേഷനിലൂടെ ആര്‍ക്കും പങ്കെടുക്കാം.

ഓഗസ്റ്റ് 27 നു തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ വൈകിട്ട് 4.30 ന് പരിപാടി ആരംഭിക്കും.സൗജന്യ റെജിട്രേഷനായി https://events.tie.org/LeaderConnect-JijimonChandran സന്ദര്‍ശിക്കുക. 

Tags:    

Similar News