അടുത്തവര്‍ഷം പുറത്തിറക്കുക 500 വന്ദേഭാരത് ട്രെയിനുകള്‍

  • 'ആന്റി-ഇഞ്ചുറി' ഫിറ്റിംഗുകള്‍ കോച്ചുകളില്‍ അവതരിപ്പിക്കും
  • ഈ വര്‍ഷം മൊത്തം 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കും

Update: 2023-11-09 12:05 GMT

ഇന്ത്യന്‍ റെയില്‍വേ അടുത്ത വര്‍ഷം ഏകദേശം 500 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  റെയില്‍വേ കോച്ചുകളില്‍ 'ആന്റി-ഇഞ്ചുറി' ഫിറ്റിംഗുകള്‍ അവതരിപ്പിച്ച് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.

അടുത്ത വര്‍ഷത്തേക്ക് 500 മുതല്‍ 550 വരെ വന്ദേ ഭാരത് ട്രെയിനുകളാണ് ഐസിഎഫ് ലക്ഷ്യമിടുന്നതെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ചെന്നൈ ജനറല്‍ മാനേജര്‍ ബി ജി മല്യ പറഞ്ഞു. ഈ വര്‍ഷം മൊത്തം 75 വന്ദേ ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ഏകദേശം 1,700 എല്‍എച്ച്ബി കോച്ചുകളും 700 വന്ദേ ഭാരത് കോച്ചുകളുമാണ് ലക്ഷ്യമിടുന്നത്.

 റെയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍   പരിക്ക് പറ്റുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വേ. അതിനായി കോച്ചുകളില്‍ 'ആന്റി-ഇഞ്ചുറി' ഫിറ്റിംഗുകള്‍ അവതരിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അപ്രതീക്ഷിത സംഭവങ്ങള്‍ അല്ലെങ്കില്‍ പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് കോച്ചുകള്‍ക്കുള്ളില്‍ മൂര്‍ച്ചയുള്ള അരികുകള്‍ അല്ലെങ്കില്‍ സംരക്ഷണം മൂലമുണ്ടാകുന്ന പരിക്കുകള്‍ തടയുന്നതും ലക്ഷ്യമിടുന്നു.

നിലവില്‍, മെറ്റല്‍ കോട്ട് ഹാംഗറുകള്‍, പരുക്കന്‍ അറ്റങ്ങളുള്ള ലഗേജ് റാക്കുകള്‍ തുടങ്ങിയ ഫിറ്റിംഗുകള്‍ യാത്രക്കാര്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്നതിനായി, ഭാവി കോച്ചുകള്‍ക്കായി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഈ ആവശ്യകത പരിഗണിക്കാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ കോച്ച് നിര്‍മ്മാണ യൂണിറ്റുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈയിടെയുണ്ടായ വന്‍ റെയില്‍വെ അപകടങ്ങളില്‍ കാര്യമായ ജീവന്‍ നഷ്ടമായ സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ ഈ നിര്‍ദേശം. അപകടങ്ങള്‍ ഉണ്ടാകുമ്പോഴോ പെട്ടെന്ന് ബ്രേക്കിടുമ്പോഴോ ഉണ്ടാകുന്ന പരിക്കുകളുടെ തീവ്രത കുറയ്ക്കുകയാണ് ലക്ഷ്യം.

Tags:    

Similar News