സോളാര്‍ പാനല്‍ ഫാക്ടറികള്‍ ബംഗ്ലാദേശിലേക്ക് മാറ്റണമെന്ന് യൂനുസ്

  • ചൈനീസ് അംബാസഡര്‍ യാവോ വെന്‍ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവിനെ സന്ദര്‍ശിച്ചു
  • സൗരോര്‍ജ്ജ താപ ഊര്‍ജത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ചൈന
  • ചൈനയിലേക്കുള്ള ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉയര്‍ത്തണം

Update: 2024-08-26 02:23 GMT

സോളാര്‍ പാനലുകളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നേരിടുന്ന ചൈന, രാജ്യത്തിന്റെ ഹരിത പരിവര്‍ത്തനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനായി ചില സോളാര്‍ പാനല്‍ ഫാക്ടറികള്‍ ബംഗ്ലാദേശിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു.

ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പതനത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 8 ന് ഇടക്കാല സര്‍ക്കാരിന്റെ ചുമതല ഏറ്റെടുത്ത യൂനുസ്, ധാക്കയിലെ ചൈനീസ് അംബാസഡര്‍ യാവോ വെന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യമറിയിച്ചത്.

കൂടിക്കാഴ്ചയില്‍, ബെയ്ജിംഗും ധാക്കയും തമ്മില്‍ അടുത്ത സാമ്പത്തിക സഹകരണത്തിന് യൂനുസ് ആഹ്വാനം ചെയ്യുകയും ചൈനീസ് നിക്ഷേപകരോട് തങ്ങളുടെ പ്ലാന്റുകള്‍ ബംഗ്ലാദേശിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ഔദ്യോഗിക ബിഎസ്എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സോളാര്‍ പാനലുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നായി ചൈന ഉയര്‍ന്നുവന്നു, എന്നാല്‍ കയറ്റുമതി വിപണിയില്‍ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ടെന്ന് യൂനസ് അഭിപ്രായപ്പെട്ടു.

ഫോട്ടോവോള്‍ട്ടെയ്ക്സിന്റെയും സൗരോര്‍ജ്ജ താപ ഊര്‍ജത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ചൈന.

ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് സോളാര്‍ പാനല്‍ ഫാക്ടറികള്‍ ബംഗ്ലാദേശിലേക്ക് മാറ്റാന്‍ കഴിയും. ഇത് ബംഗ്ലാദേശിനെ കയറ്റുമതി വൈവിധ്യവല്‍ക്കരിക്കാനും ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാനും സഹായിക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് ചൈനയിലേക്കുള്ള ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ധാക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബെയ്ജിംഗ് തയ്യാറാണെന്നും ദാരിദ്ര്യ രഹിത ബംഗ്ലാദേശിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ യൂനുസ് നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് അംബാസിഡര്‍ പറഞ്ഞു.

Tags:    

Similar News