സമ്പന്നനായ മലയാളി യൂസഫലി തന്നെ; ഫോബ്‌സ് പട്ടികയില്‍ ഏഴ് മലയാളികള്‍

ജോയ് ആലുക്കാസ്, േഡാ.ഷംഷീര്‍ വയലില്‍, മുത്തൂറ്റ് കുടുംബം, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജെസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

Update: 2023-10-12 13:57 GMT


 ഫോബ്‌സ് മാഗസിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥനങ്ങളില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും. ധനികനായ മലയാളികളില്‍ ഒന്നാമനായി എം എ യൂസഫലി. ജോയ് ആലുക്കാസ്, േഡാ.ഷംഷീര്‍ വയലില്‍, മുത്തൂറ്റ് കുടുംബം, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജെസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാം സ്ഥനത്തുണ്ടായിരുന്ന അദാനി 68 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇത്തവണ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 92 ബില്യണ്‍ ഡോളറാണ്.

ആഗോള തലത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലുലു ഗ്രൂപ്പ്. യൂസഫലി 59,065 കോടി രൂപയുടെ ആസ്തിയുമായാണ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 27ാം സ്ഥനത്ത് എത്തിയത്. കഴിഞ്ഞ തവണ 35ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.

സമ്പന്നരായ മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ള മുത്തൂറ്റ് കുടുംബത്തിന്റെ ആസ്തി 40,763 കോടി രൂപയാണ്. സ്വര്‍ണപണയ ബിസിനസ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് മുത്തൂറ്റ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 69ാം സ്ഥാനത്തായിരുന്ന ജോയ് ആലുക്കാസ് ഇത്തവണ 50ാം സ്ഥനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്‌റെ ആസ്തി 4.4 ബില്യണ്‍ ഡോളറാണ്.

യുഎഇ ആസ്ഥാനമായുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗിസിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ 3.7 ഡോളര്‍ ബില്യണ്‍ ആസ്തിയോടെയാണ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 57ാം സ്ഥാനത്തേക്ക് എത്തിയത്.

Tags:    

Similar News