ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ കേന്ദ്രമാവും: സ്‌കോഡ സിഇഒ

ന്യൂഡല്‍ഹി: ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ ആഗോള വിപണികളില്‍ ഇന്ത്യ ശക്തമായ പങ്കുവഹിക്കും. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നും സ്‌കോഡ ഓട്ടോ സിഇഒ തോമസ് ഷ്ഫര്‍ പറഞ്ഞു. റക്ഷ്യ യുക്രൈന്‍ യുദ്ധം ആഗോള വാഹന  വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. അര്‍ദ്ധചാലകങ്ങളുടെ ക്ഷാമവും ഇന്ത്യയിലെ വാഹന വിപണിയെ ബാധിച്ചു. എന്നാല്‍ ഈ വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ഇന്ത്യയിലേക്കുള്ള വിതരണം സാധാരണ ഗതിയില്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കോഡയുടെ ലോകമെമ്പാടുമുള്ള മറ്റ് വിപണികളില്‍ ഇന്ത്യയില്‍ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ശക്തമായ ഡിമാൻറുണ്ട്. […]

Update: 2022-03-23 03:14 GMT

ന്യൂഡല്‍ഹി: ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ ആഗോള വിപണികളില്‍ ഇന്ത്യ ശക്തമായ പങ്കുവഹിക്കും. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നും സ്‌കോഡ ഓട്ടോ സിഇഒ തോമസ് ഷ്ഫര്‍ പറഞ്ഞു. റക്ഷ്യ യുക്രൈന്‍ യുദ്ധം ആഗോള വാഹന വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. അര്‍ദ്ധചാലകങ്ങളുടെ ക്ഷാമവും ഇന്ത്യയിലെ വാഹന വിപണിയെ ബാധിച്ചു. എന്നാല്‍ ഈ വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ഇന്ത്യയിലേക്കുള്ള വിതരണം സാധാരണ ഗതിയില്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കോഡയുടെ ലോകമെമ്പാടുമുള്ള മറ്റ് വിപണികളില്‍ ഇന്ത്യയില്‍ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ശക്തമായ ഡിമാൻറുണ്ട്. ഇതിനകം ഇന്ത്യയില്‍ നിന്ന് മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫോക്സ് വാഗണ്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

കമ്പനിയുടെ തെക്കു കിഴക്കന്‍ ഏഷ്യയുടെ അടിത്തറയായി ഇന്ത്യയെ മാറ്റും. അതിനു വേണ്ടി കമ്പനിയുടെ ശൃംഖലകളില്‍ ഇന്ത്യ ശരിയായ സ്ഥാനം പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള നിക്ഷേപം താമസിയാതെ ഇന്ത്യയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ യുദ്ധവും അര്‍ദ്ധചാലക ക്ഷാമവും ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല എന്നും, ഈ വര്‍ഷം പകുതിയോടെ കാര്യങ്ങള്‍ വീണ്ടും സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതോടൊപ്പം ഉപഭോക്തൃ ഓര്‍ഡറുകള്‍ നിറവേറ്റാന്‍ കമ്പനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വോള്‍സ് വോഗന്‍ ഗ്രൂപ്പിന്റെ ഇലക്ട്രിക് കാര്‍ പദ്ധതിയുടെ ഭാഗമാണ് സ്‌കോഡ.

 

Tags:    

Similar News