ബ്ലോക്ക് ഡീലിനെ തുടർന്ന് മുന്നേറ്റം ; ഈ ഡിഫൻസ് ഓഹരി സർവകാല നേട്ടം മറികടക്കുമോ?

  • ഡിഫൻസ് ഓഹരിയിൽ മുന്നേറ്റം
  • ട്രേഡിങ്ങ് വോളിയം കുത്തനെ ഉയർന്നു

Update: 2024-02-18 09:58 GMT

ബ്ലോക്ക് ഡീലിനെ തുടർന്ന് ഡാറ്റ പാറ്റെൺസ് ഓഹരികളിൽ മികച്ച മുന്നേറ്റം.ഫെബ്രുവരി 16-ന് നടന്ന ഒരു ബ്ലോക്ക് ഡീലിലൂടെ 1,100 കോടി രൂപയുടെ മൂല്യമുള്ള 61 ലക്ഷം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. ഇത് കമ്പനിയുടെ 10.7 ശതമാനം ഓഹരി പ്രാതിനിധ്യമാണ്. ബ്ലോക്ക് ഇടപാട് ട്രേഡിംഗ് വോളിയത്തിൽ വർദ്ധനവിന് കാരണമായി. ഒരു മാസത്തെ ശരാശരി പ്രതിദിന ട്രേഡ് വോളിയം ഓഹരികളാണ്. ബ്ലോക്ക് ഡീലിലൂടെ 61 ലക്ഷം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടത് മൊത്തം ട്രേഡിങ്ങ് വോളിയം കുത്തനെ ഉയർത്തി. ഇടപാടുകാർ ആരാണെന്നത് വ്യകതമായിട്ടില്ല എങ്കിലും വിദേശ സ്ഥാപനങ്ങളെ ഉറവിടങ്ങളായി വിവിധ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

ബ്ലോക്ക് ഡീൽ വാർത്തകളെ തുടർന്ന് ഡാറ്റ പാറ്റെൺസ് ഓഹരികൾ 8.8% നേട്ടത്തോടെ 2019 രൂപയിൽ വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. 2021 ഡിസംബറിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഡാറ്റാ പാറ്റെൺസിന്റെ സർവകാല നേട്ടം 2485 രൂപയാണ്. സെപ്റ്റംബർ 2023-ൽ റെക്കോർഡിലേക്ക് ഉയർന്നതിനു ശേഷം 30 ശതമാനത്തോളം കറക്ഷൻ നേരിട്ടു. ശേഷം ഈ മാസത്തിൽ 1751 രൂപയെന്ന താഴ്ന്ന നിലവാരത്തിൽ നിന്നും ഓഹരികൾ വെള്ളിയാഴ്ചത്തെ 2000 രൂപ മറികടന്നു.

സമീപ കാലത്തായി റിപ്പോർട്ട് ചെയ്ത മൂന്നാം പാദഫലങ്ങളിൽ വരുമാനം, ലാഭം എന്നിവയിൽ മുന്നേറ്റം പ്രകടമായി. കമ്പനിയുടെ ഏകീകൃത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 52.97% ഉയർന്നു 50.97 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ലാഭം 33.32 കോടി രൂപയായിരുന്നു.  പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തിലെ മൂന്നാം പാദത്തിലെ 111.81 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 24.77% ഉയർന്ന് 139.51 കോടി രൂപയായി.പ്രവർത്തന എബിറ്റ്ഡാ 27.63% ഉയർന്ന് 60.04 കോടി രൂപയായി ഉയർന്നു. 2023 ഡിസംബർ 31-വരെയുള്ള കണക്കുകൾ അനുസരിച്ചു ഓർഡറുകളുടെ മൂല്യം 975.40 കോടി രൂപയാണ്.

പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്ട്രോണിക്‌സ് സൊല്യൂഷൻ പ്രൊവൈഡറാണ് ഡാറ്റ പാറ്റേൺസ്. ഇലക്ട്രോണിക് ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഫേംവെയർ, മെക്കാനിക്കൽ, പ്രൊഡക്‌റ്റ് പ്രോട്ടോടൈപ്പ് എന്നിവയുടെ ടെസ്റ്റിംഗ്, മൂല്യനിർണ്ണയം, സ്ഥിരീകരണം എന്നിവയ്‌ക്ക് പുറമെ ഡിസൈനും ഡെവലപ്‌മെൻ്റും കമ്പനി നൽകുന്നു.

Tags:    

Similar News